അസ്സമില്‍ ഭീകര സംഘടനാ നേതാവ് അറസ്റ്റില്‍. പീപ്പിള്‍സ് ഡെമോക്രാറ്റിക് കൗണ്‍സില്‍ ഓഫ് കാര്‍ബി ലോംഗ്രി ജനറല്‍ സെക്രട്ടറി നോങ്മെ തുംജാങ് എന്ന സഞ്ജിബ് ഫാങ്ചോയാണ് അറസ്റ്റിലായത്.
സ്ഫോടക വസ്തുക്കള്‍ ഉള്‍പ്പെടെയാണ് ഇയാളുടെ പക്കല്‍ നിന്നും പോലീസ് പിടിച്ചെടുത്തത്. 7.65 എംഎം പിസ്റ്റല്‍, തിരകള്‍, രണ്ട് മൊബൈല്‍ ഫോണുകള്‍, ഗ്രനേഡ്, തുടങ്ങിയവയാണ് ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു. വിശദ വിവരങ്ങള്‍ക്കായി ഇയാളെ ചോദ്യം ചെയ്തുവരികയാണ്.