തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 5420 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 24 പേരുടെ മരണം സ്ഥിരീകരിച്ചു. 64,412 പേര് നിലവില്‍ ചികിത്സയിലുണ്ട്. 4693 പേര്‍ക്ക് സമ്ബര്‍ക്കം മൂലമാണ് രോഗബാധ. ഉറവിടമറിയാത്ത 598 പേരാണുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 52 പേര് ആരോഗ്യപ്രവര്‍ത്തകരാണ്. 5149 പേര് രോഗമുക്തി നേടിയതായും മുഖ്യമന്ത്രി അറിയിച്ചു.
