പാലക്കാട് / പട്ടാമ്പി : യുഡിഎഫ് സർവീസ് സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ടീച്ചേഴ്സ് & എംബ്ലോയീസ് ഫെഡറേഷൻ പട്ടാമ്പി താലൂക്ക് കമ്മറ്റി പട്ടാമ്പി സിവിൽ സ്റ്റേഷൻ പരിസരത്ത് നിലപാടറിയിക്കൽ സമരം സംഘടിപ്പിച്ചു

.ഇടത് സർക്കാർ തകർത്തെറിഞ്ഞ സിവിൽ സർവീസിന്റെ ആത്മാഭിമാനം വീണ്ടെടുക്കുക ,ജീവനക്കാരുടെ തടഞ്ഞുവെച്ച അവകാശങ്ങളും ആനുകൂല്യങ്ങളും പുന:സ്ഥാപിക്കുക ,സർക്കാർ വകുപ്പുകളിലെ ഇടത് സമാന്തര ഭരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ സമരം സംഘടിപ്പിച്ചത് .യു.ടി.ഇ.എഫ് പട്ടാമ്പി താലൂക്ക് ചെയർമാൻ കെ.ശ്രീജേഷ് അധ്യക്ഷത വഹിച്ച പ്രതിഷേധ സമരം സെറ്റോ പാലക്കാട് കൺവീനർ ബി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു .വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സ്വാമിദാസൻ (എൻ.ജി.ഒ ) ,ജയനാരായണൻ ( കെ.ജി.ഒ.യു) , നസീർ ഹുസ്സൈൻ ( കെ.പി.എസ്.ടി.എ ) ,നാസർ (കെ.എസ്.ടി.യു ) ,അലി (കെ.എ.ടി.എഫ്) ,റസാഖ് ,ഫൈസൽ ,രാജേഷ് ,സതീശൻ എം പി തുടങ്ങിയവർ സംസാരിച്ചു .