Asian Metro News

പബ്ജിയ്ക്ക് പിന്നാലെ തിരിച്ചു വരവിനൊരുങ്ങി ടിക് ടോക്‌

 Breaking News
  • സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 851, മലപ്പുറം 721, തൃശൂര്‍ 525, എറണാകുളം 512, കൊല്ലം 426, കോട്ടയം 399, പാലക്കാട് 394, ആലപ്പുഴ 381, തിരുവനന്തപുരം 370, കണ്ണൂര്‍ 277, ഇടുക്കി 274, പത്തനംതിട്ട...
  • ചെപ്രയില്‍ ‘ആട് ഇടിച്ചു’ യുവതി മരിച്ച സംഭവം കൊലപാതകം : ഭര്‍ത്താവ് അറസ്റ്റില്‍. കൊല്ലം: കൊട്ടാരക്കര ചെപ്രയില്‍ ‘ആട് ഇടിച്ചു’ യുവതി മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ചെപ്ര വാപ്പാല പള്ളിമേലതില്‍ ആശാ ജോര്‍ജിന്റെ(29) മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തില്‍ ആശയുടെ ഭര്‍ത്താവ് അരുണിനെ പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് നടത്തിയ ചോദ്യം...
  • എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്തനാപുരം : എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാന്റെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീ പകര്‍ന്ന് നശിപ്പിച്ചത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ബൈക്ക്...
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു....
  • കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് കോട്ടയം: ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും...

പബ്ജിയ്ക്ക് പിന്നാലെ തിരിച്ചു വരവിനൊരുങ്ങി ടിക് ടോക്‌

പബ്ജിയ്ക്ക് പിന്നാലെ തിരിച്ചു വരവിനൊരുങ്ങി ടിക് ടോക്‌
November 14
10:44 2020

ന്യൂഡല്‍ഹി: വ്യക്തികളുടെ സുരക്ഷ മുന്‍നിര്‍ത്തി ടിക് ടോക്കും പബ്ജിയും അടക്കമുള്ള ചൈനീസ് ആപ്പുകള്‍ അടുത്തിടെയാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. ഗെയിമിംഗ് ആരാധകര്‍ക്കിടിയിലെ പ്രിയപ്പെട്ട താരമായിരുന്നു പബ്ജി. അതുപോലെ വീഡിയോ ആപ്പുകളുടെ കാര്യത്തില്‍ ഒന്നാം സ്ഥാനം ടിക്ക് ടോക്കിനുമായിരുന്നു. പബ്ജി ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു എന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ പബ്ജിക്ക് പിന്നാലെ ടിക്ക് ടോക്കും ഇന്ത്യയിലേക്ക് തിരിച്ച്‌ വരവിന് ഒരുങ്ങുകയാണ്.

കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷാ ആവശ്യകത പാലിക്കാന്‍ കമ്പനി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ‘ഇത് നല്ലൊരു തുടക്ക’മായിരിക്കുമെന്നും ടിക് ടോക്ക് മേധാവി നിഖില്‍ ഗാന്ധി ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. ഞങ്ങള്‍ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിന് കൂടുതല്‍ വ്യക്തത വേണമെങ്കില്‍ ഇനിയും ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണ്. ടിക് ടോക് മേധാവി പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയക്കും സുരക്ഷയ്ക്കും ഭീഷണിയാകുമെന്ന വിലയിരുത്തലോടെയാണ് പബ്ജി അടക്കമുള്ള 117 ആപ്പുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഡേറ്റാ സുരക്ഷയും പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്ത് വിവര സാങ്കേതികവിദ്യ നിയമത്തിലെ 69എ വകുപ്പ് പ്രകാരമായിരുന്നു നിരോധനം.

About Author

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment