പുനലൂർ : പുനലൂർ, മാത്ര, അടുക്കളമൂല ഭാഗത്ത് ആട്ടോയിൽ നടന്ന് വിദേശ മദ്യം ചില്ലറ വില്പന നടത്തി വന്നിരുന്ന കരവാളൂർ വില്ലേജിൽ മാത്ര മുറിയിൽ ഉണ്ണികൃഷ്ണവിലാസം വീട്ടിൽ കുട്ടൻപിള്ളയുടെ മകൻ അജി (33 )നെയും ഇയാളുടെ കെ.എൽ 25 ഡി-1924 -ാം നമ്പർ ഓട്ടോറിക്ഷയും പുനലൂർ പോലീസ് പിടികൂടി. പ്രതിയിൽ നിന്ന് വില്പനക്കായി സൂക്ഷിച്ചിരുന്ന മദ്യവും വില്പനയിലൂടെ ലഭിച്ച പണവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. എസ്.ഐ.കൃഷ്ണകുമാർ പ്രൊബേഷൻ എസ്.ഐ. മനോജ്.എ.എസ്.ഐ അമീൻ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
