തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 7,482 പേര്‍ക്ക് കോവിഡ് – 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 6,448 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരില്‍ 844 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
23 പേരുടെ മരണമാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,093 സാമ്പിളുകളാണ് പരിശോധിച്ചത്. 7,593 പേര്‍ക്ക് രോഗമുക്തിയുണ്ടായി. നിലവില്‍ 93291 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. 67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം ബാധിച്ചു.