തിരുവനന്തപുരം : സംസ്ഥാനത്ത് 5022 പേര്‍ക്ക് കൂടി കോവിഡ്
സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 4257 പേര്‍ക്കും രോഗം ബാധിച്ചത് സമ്പർക്കം വഴിയാണ്. 647 പേരുടെ ഉറവിടം വ്യക്തമല്ല. 59 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.
ഇന്ന് 21 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 92731 പേര് നിലവില്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ 36599 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് 7469 പേര് രോഗമുക്തി നേടുകയും ചെയ്തു