ഡല്‍ഹി : കോവിഡ് പ്രതിരോധ വാക്സിന് മാര്‍ച്ച് മുതല്‍ നല്കി തുടങ്ങുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. മാര്‍ച്ചില്‍ പ്രതിരോധ വാക്സിന് തയ്യാറാകുമെന്നും പരീക്ഷണം പ്രതീക്ഷിച്ചതിലും കൂടുതല്‍ വേഗത്തില്‍ മുന്നോട്ടുപോകുന്നുണ്ടെന്നുമാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ പറയുന്നത്. പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ വേഗത്തില്‍ നടക്കുന്നുണ്ടെങ്കിലും സര്‍ക്കാറിന്റെ അനുമതി ലഭിക്കാന്‍ കാലതാമസം എടുക്കും. ഡിസംബറില്‍ വാക്സിന് തയ്യാറാകുമെങ്കിലും മാര്‍ച്ചോടുകൂടി വിപണിയിലെത്തിക്കാന്‍ കഴിയുമെന്നതാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതീക്ഷിക്കുന്നത്.
