കൊട്ടാരക്കര : കൊട്ടാരക്കര പടിഞ്ഞാറെ തെരുവ് സ്വദേശിനായായ 16 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഢിപ്പിച്ച കേസിലെ പ്രതിയായ തേവന്നൂർ വയണമൂല ചരുവിളവീട്ടിൽ അനന്ദുകൃഷ്ണനെ(21) കൊട്ടാരക്കര സി.ഐ ജോസഫ് ലിയോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. പ്രതി അഞ്ചൽ സ്റ്റേഷനിലെ വാഹന മോഷണകേസിലെ രണ്ടാം പ്രതിയാണ്.
