പാലക്കാട് : നാടിന്റെ സമഗ്ര പുരോഗതിക്ക് അത്യന്താപേക്ഷിതമായ ക്ഷയരോഗ നിവാരണവും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായുള്ള എന്റെ ക്ഷയരോഗ മുക്ത കേരളം പദ്ധതി വിജയകരമായി നടപ്പിലാക്കിയതിനുളള സര്‍ക്കാര്‍ അംഗീകാര പത്രം ആരോഗ്യ വകുപ്പിന് വേണ്ടി പട്ടാമ്പി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അബ്ദുള്റഹ്മാനില് നിന്നും പട്ടാമ്പി നഗരസഭചെയര്‍മാന്‍ കെ.എസ്.ബി.എ തങ്ങള്‍ ഏറ്റുവാങ്ങി. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് തുടര്‍ച്ചയായി ഒരുവര്‍ഷം ക്ഷയരോഗമില്ലെന്ന നേട്ടവും, ഒന്നാം നിര മരുന്നുകളോട് പ്രതികരിക്കാത്ത ഗുരുതര ക്ഷയരോഗം തുടര്‍ച്ചയായി ഒരുവര്‍ഷം ഇല്ല എന്ന നേട്ടവും നഗരസഭ കൈവരിച്ചു. നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നാസര്‍ സി.കെ കൗണ്‍സിലര്‍ കെ. ബഷീര്‍ എന്നിവര്‍ സന്നിഹിതരായി.
വാർത്ത : യു എ റഷീദ് , പാലത്തറഗേറ്റ് , പട്ടാമ്പി
