കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി നല്കി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്.
കഴിഞ്ഞ ദിവസം ശിവശങ്കര്‍ കൊച്ചിയില്‍ ഹൈക്കോടതി അഭിഭാഷകനെ സന്ദര്‍ശിച്ച് നിയമോപദേശം തേടിയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് തടയുന്നത് അടക്കമുള്ള കാര്യങ്ങളില്‍ നിയമോപദേശം തേടുന്നതിനാണ് അഭിഭാഷകനെ കാണാന്‍ ശിവശങ്കര്‍ എത്തിയത്.
അതേസമയം ശിവശങ്കര്‍ നല്കിയ മൊഴി വിശദമായി പരിശോധിക്കാന്‍ കസ്റ്റംസ് തീരുമാനം. മൊഴികളില്‍ വൈരുധ്യങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് കസ്റ്റംസ് നടപടി. അന്വേഷണ സംഘത്തിന് മുമ്ബാകെ നല്കിയ മൊഴിയില്‍ വിശദമായ പരിശോധനയ്ക്ക് ശേഷം ശിവശങ്കറില്‍ നിന്നും വീണ്ടും മൊഴിയെടുക്കാനാണ് കസ്റ്റംസ് തീരുമാനം. സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന മറ്റ് ഏജന്‍സികള്‍ക്ക് നല്കിയ മൊഴി കൂടി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.
