കൊട്ടാരക്കര : കൊടുവാളുകൊണ്ട് വെട്ടി കോലപ്പെടുത്താൻ ശ്രമം പ്രതി പിടിയിൽ, കടം വാങ്ങിയ പൈസ തിരികെ നൽകാത്തതിലുള്ള വിരോധം നിമിത്തം പരാതിക്കാരിയായ വെട്ടിക്കവല നടുക്കുന്ന് മുറിയിൽ വാലുതുണ്ടിൽ വീട്ടിൽ സേവ്യർ മകൾ സുശീല (52)നെ വീട്ടിനുള്ളിൽ തൂത്തുകൊണ്ട് നിൽക്കുന്ന സമയത്ത് കൊടുവാളുകൊണ്ട് വെട്ടി പരിക്കേൽപിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ വെട്ടിക്കവല വില്ലൂർ, കല്ലുംപുറത്ത് പടിഞ്ഞാറ്റതിൽ വീട്ടിൽ ബേബി മകൻ ജോസുകുട്ടി (38)നെ കൊട്ടാരക്കര എസ്.ഐ.രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം (12.10.2020 ) വൈകിട്ട് 05.00 മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
