ആനക്കര: കുമരനെല്ലൂർ സെക്ടറിന്ന് കീഴിൽ കർഷക സമരങ്ങളെ വിദ്യാർഥികൾ പിന്തുണക്കുന്നു എന്ന ശീർഷകത്തിൽ എസ്. എസ്.എഫ് സംഘടിപ്പിച്ച ഐക്യദാർഢ്യ വലയം സെക്ടർ പരിധിയിലെ ചേക്കോട് ചങ്രാവിൽ പാട ശേഖരത്തിൽ നടന്നു.
Sys ജില്ലാ സെക്രട്ടറി അഷ്റഫ് അഹ്സനി ഉദ്ഘാടനം നിർവഹിച്ചു, ഡിവിഷൻ സെക്രട്ടറി ഷറഫുദീൻ ബുഹാരി വിഷയാവതരണം പ്രഭാഷണം നടത്തി,സർക്കിൾ പ്രസിഡന്റ് സ്വാബിർ സഖാഫി, സെക്ടർ നേതാക്കളായ റസാഖ് മുസ്ലിയാർ, ഉവൈസ് മുസ്ലിയാർ, ശബീർ സഖാഫി,അയ്യൂബ് സഖാഫി,ബഷീർ മുസ്ലിയാർ എന്നിവർ നേതൃത്വം നൽകിയ സമര സംഗമത്തിന് മുഹ്സിൻ സഖാഫി സ്വാഗതവും, അനസ് മുസ്ലിയാർ നന്ദിയും പറഞ്ഞു
