സ്വച്ഛ് ഭാരത് മിഷന് ദേശീയടിസ്ഥാനത്തില്‍ ഗന്ധകി മുക്ത ഭാരത് എന്ന പേരില്‍ സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിന് മാസ്റ്റര്‍ കെ. അനീസിന് മൂന്നാം സ്ഥാനം ലഭിച്ചു. ശുചിത്വ ഗ്രാമം എന്ന വിഷയത്തില്‍ വിവിധ ഭാഷകളില്‍ നടന്ന ഉപന്യാസ മത്സരത്തിലാണ് ആനപ്പാറ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പത്താം തരം വിദ്ധ്യാര്‍ത്ഥിയായ അനീസിന് നേട്ടം കരസ്ഥമായത്. ജില്ലയിലെ സ്വച്ഛ് ഭാരത് മിഷന് പ്രവര്‍ത്തനങ്ങള്‍ ഗ്രാമപ്രദേശങ്ങളെ വെളിയിട വിസര്‍ജ്ജന മുക്തമാക്കുന്നതില്‍ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളും നിലവിലെ ഖര-ദ്രവ മാലിന്യ സംസ്കരണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുമാണ് ഉപന്യാസത്തില്‍ വിവരിച്ചിരിക്കുന്നത്. ശുചിത്വമിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ ക്യാമ്പയിനില്‍ ജില്ലയില്‍ നിന്നും ഉപന്യാസത്തിനും ചിത്ര രചനയിലും വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു.
