വയനാട് ജില്ലയിലെ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിനായി വിവോ ഗ്രൂപ്പ് 10 സമാര്‍ട്ട് ഫോണുകള്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്ക് കൈമാറി. വിവോ ഗ്രൂപ്പ് വയനാട് ബിസിനസ് മാനേജര്‍ വി.എസ് സൂഹൈല്, റീറ്റെയില്‍ മാനേജര്‍ എം.കെ ജംഷീര്‍ എന്നിവരാണ് ഫോണുകള്‍ കൈമാറിയത്. സംസ്ഥാനത്ത് വിവോ ഗ്രൂപ്പ് വിദ്യാര്‍ത്ഥികള്‍ക്കായി 140 ഫോണുകളാണ് നല്‍കിയത്.
