വാളയാർ: കോയമ്പത്തൂരിൽ നിന്നും പാലക്കാട്ടിലേക്ക് കടത്തിയ ഒരു ലക്ഷത്തി അയ്യായിരം പാക്കറ്റ് നിരോധിത പാൻ മസാല ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടി. കോയമ്പത്തൂർ, ഉക്കടം, സ്വദേശി ജൈനുലാബ്ദീൻ(58) ആണ് അറസ്റ്റിലായത്.
ബുള്ളറ്റ് റാണി എന്ന പേരിലുള്ള ഗുഡ്കയാണ് പിടികൂടിയത്. വാളയാർ ടോൾ പ്ലാസയിൽ നടത്തിയ പരിശോധനയിലാണ് പിക്കപ്പ് വാനിൽ ബനിയൻ വേസ്റ്റ് എന്ന വ്യാജേന കടത്തിയ ലഹരി വസ്തു പിടികൂടിയത്. ചില്ലറ വിപണിയിൽ ഏകദേശം 15 ലക്ഷത്തോളം രൂപ വില മതിക്കും.
പാലക്കാട് DySP മനോജ് കുമാർ , നർകോട്ടിക് സെൽ DySP കൃഷ്ണൻ, വാളയാർ ഇൻസ്പെക്ടർ ലിബി , CP0 ഷിബു, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ C.വിജയാനന്ദ്, R. കിഷോർ, സൂരജ് ബാബു, K. അഹമ്മദ് കബീർ, R. രാജീദ്, ദിലീപ്, S. ഷമീർ, ഡോഗ് സ്ക്വാഡ് അംഗങ്ങളായ രാജീവ്, മനാഫ്, ഡോഗ് ബെറ്റി എന്നിവരടങ്ങിയ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.