കൊട്ടാരക്കര : 12 വയസ്സുകാരിയെ പീഢിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ ഇടക്കിടം മങ്ങാട്ട്പൊയ്ക സന്തോഷ് ഭവനിൽ സുഭാഷ് (40) നെ എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ വീട്ടിൽ ടി വി കണ്ട്കൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. എഴുകോൺ എസ്.ഐ.ബാബുക്കുറുപ്പ്, ജി.എസ്.ഐ ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടി കൂടിയത്.
