വയനാട് : ഐ.ഐ.ടി മദ്രാസ് ആസ്ഥാനമായ മോഡുലസ് ഹൗസിങ്ങ് സ്റ്റാര്‍ട്ടപ്പ് ടീം അവരുടെ സി.എസ്.ആര് ഭാഗമായി വരദൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു അഞ്ച് ദിവസം കൊണ്ട് നിര്‍മ്മിച്ച് നല്കിയ 12 ബെഡുള്ള ആശുപത്രി നിര്‍മാണം ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള സന്ദര്‍ശിക്കുന്നു. ഇപ്പോൾ കോവിഡ് ചികിത്സ ലഭ്യമാകുന്ന ആശുപത്രികളിൽ ഉള്‍കൊള്ളാന്‍ കഴിയാത്ത രീതിയിൽ രോഗികൾ കൂടുകയാണെങ്കിൽ ഉപയോഗിക്കാവുന്ന തരത്തിലാണ് ഏത് സ്ഥലത്തേക്കും മാറ്റി സ്ഥാപിക്കാൻ കഴിയുന്ന നിര്‍മ്മാണം.

