കൊട്ടാരക്കര : കൊട്ടാരക്കര തൃക്കണ്ണമംഗലിൽ ഇറ്റി.സി യിൽ നിന്ന് ആരംഭിക്കുന്ന പൊന്മാനൂർ റോഡ് തകർന്നു കിടക്കുകയാണ്. മെറ്റിലും, ടാറും ഇളകി ചെളികുണ്ടുകളായി മഴയിൽ അഗാധ ഗർത്തങ്ങളായി ദിവസേനേ അപകടം ഉണ്ടാകുന്നു.

കഴിഞ്ഞ ദിവസം ഇതുവഴി പോയ ടീച്ചർ ചെളിക്കുണ്ടിൽ വീണു, വലിയ സഞ്ചാരം ഇല്ലാത്ത റോഡിൽ വളരെ താമസിച്ചാണ് മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടതും രക്ഷിക്കാൻ സാധിച്ചതും. പട്ടികജാതിക്കാർ ഉൾപ്പെടെ താമസിക്കുന്ന സ്ഥലമാണ് ഇവിടം. പൊതുവേ ഈ വഴിയിൽ വീടുകൾ കുറവാണ്. കനാൽ റോഡിൻ്റെ ഇരുവശങ്ങളിലും വലിയ കാടാണ്.

തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം കുറവാണ്. മാലിന്യം കനാലിലേക്ക് വലിച്ചെറിഞ്ഞ് കനാൽ ജലത്തിലൂടെ പകർച്ചവ്യാധിയ്ക്ക് സാധ്യത ഉണ്ട്. തെരുവ് നായ ശല്യം രൂക്ഷമായതിനാൽ പകൽ പോലും ജനങ്ങൾ ഭീതിയോടാണ് യാത്ര ചെയ്യുന്നത്. ഈ റോഡിൻ്റെ ETC യിൽ നിന്ന് തുടക്കത്തിൽ 150 മീറ്ററാണ് തകർന്നു കിടക്കുന്നത് ബാക്കി ഭാഗം പൊന്മാനൂർ ഒലിച്ചു പോയ റോഡു വരെ സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്, കുറച്ച് വർഷങ്ങൾ മുൻപ് നെല്ലിക്കുന്നത്തേയ്ക്ക് പോകുന്ന റോഡു ഒലിച്ചുപോയിരുന്നു. അനധികൃതമായ മണ്ണെടുപ്പു കാരണമാണ് കനാൽ ഭിത്തിയിലൂടെ ജലം ഊർന്ന് ഇറങ്ങിയാണ് റോഡ് തകർന്നത്.

കനാൽ ഭിത്തിയിലൂടെ സാഹസികമായിയാണ് ബൈക്കുയാത്രക്കാരും, കാൽനടയാത്ര ഭീതിയോടെ മറുകര റോഡിൽ എത്തുന്നത്. കനാൽ അക്വിഡേറ്റ്സ് മുകളിലൂടെയാണ് സഞ്ചാരം ഇവിടെ താഴെയേക്ക് 100 അടി താഴ്ചവരും.

ഇപ്പോൾ ചുറ്റികറങ്ങി വേണം പൊന്മാനൂരിൽ നിന്ന് ETC വഴി വേണം തോട്ടം മുക്കിൽ എത്താൻ മറുകരയും നടന്ന് മാത്രമേ അക്കരയെത്താൻ കഴിയും. ജനപ്രതിനിധികൾ ഫണ്ട് അനുവദിച്ചാൽ മാത്രമേ റോഡ് സഞ്ചാരയോഗ്യമാക്കൻ സാധിക്കൂ. പൊന്മാനൂർ ഭാഗം കർഷകരുടെയും കർഷക തൊഴിലാളികളും, ഇവിടെ തിങ്ങി പാർക്കുന്നു. കാർഷിക വിഭങ്ങൾ ഇവിടെനിന്നും സമൃദ്ധമായി ലഭിക്കുന്നു. ചെങ്ങന്നൂരിൽ നിന്ന് കുടിയേറി പാർത്തവരാണ് ഇവിടുത്ത ആളുകൾ എന്നുപറയുന്നു അതുകൊണ്ടുതന്നെ വടക്കൻമാർ എന്ന് പൊതുവേ ഈ പ്രദേശത്തെ ആളുകളെ വിളിക്കുന്നു. ETC പൊന്മാനൂർ റോഡ് സഞ്ചാരയോഗ്യമാക്കി ക്യാമറകൾ സ്ഥാപിക്കണമെന്ന് തൃക്കണ്ണമംഗൽ ജനകീയവേദി ആവശ്യപ്പെട്ടു