മലേഷ്യയില്‍ നിന്നുള്ള സംഘമെന്ന് സൈബർ ഡോം
എസ്എസ്എല്‍സി പരീക്ഷ ഫലം ലഭിക്കുന്ന സൈറ്റെന്ന പേരില്‍ അശ്ലീല സൈറ്റുകള്‍ പ്രചരിപ്പിച്ചത് മലേഷ്യയില്‍ നിന്നെന്ന് സൈബര്‍ ഡോമിന് വിവരം ലഭിച്ചു. ഇതിനു പിന്നില്‍ പ്രത്യേക സംഘം പ്രവര്‍ത്തിച്ചതായാണ് സൂചന ലഭിച്ചിരിക്കുന്നത്. സംഭവത്തില്‍ സൈബര്‍ ഡോം അന്വേഷണം ശക്തമാക്കി.
കുട്ടികളെ ലക്ഷ്യം വെച്ച് അശ്ലീല സൈറ്റുകള്‍ പ്രചരിപ്പിച്ചത് വിദേശത്തുള്ളവരാണെന്ന സൂചനയാണ് സൈബര്‍ഡോമിന് ലഭിച്ചിരിക്കുന്നത്. സൈറ്റുകളുടെ രജിസ്ട്രേഷന് ഉള്ള രാജ്യങ്ങളുമായി സൈബര്‍ ഡോം ബന്ധപ്പെട്ടിട്ടുണ്ട്. സംഭവം വിവാദമായതോടെ പല സൈറ്റുകളും നേരത്തെ അപ്രത്യക്ഷമായിരുന്നു.മലേഷ്യയില്‍ നിന്നാണ് സന്ദേശങ്ങള്‍ അധികും വന്നിരിക്കുന്നത്. സൈറ്റുകള്‍ പ്രചരിപ്പിച്ചതിനു പിന്നില്‍ പ്രത്യേക ലക്ഷ്യമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ മെസേജുകള്‍ പ്രചരിച്ച നവമാധ്യമ ഗ്രൂപ്പുകളും സൈബര്‍ ഡോമിന്റെ നിരീക്ഷണത്തിലാണ്.
എസ്എസ്എല്‍സി പരീക്ഷാ ഫലം പുറത്തു വന്നതിനും ദിവസങ്ങള്‍ക്കു മുമ്ബായിരുന്നു പരീക്ഷ ഫലം ലഭിക്കുന്ന സൈറ്റുകളെന്ന പേരില്‍ പത്തിലധികം സൈറ്റുകളുടെ ലിങ്കുകള്‍ പ്രചരിച്ചത്. വിദ്യാര്‍ത്ഥികള്‍ സൈറ്റുകള്‍ കയറിയപ്പോഴാണ് അശ്ലീല സൈറ്റുകളാണെന്ന കാര്യം വ്യക്തമായത്.സംഭവം വിവാദമായതോടെ സൈബര്‍ ഡോം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.