പാലക്കാട് : വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും പുരസ്കാര ജേതാക്കൾക്ക് അനുമോദനവും.സാംസ്കാര സാഹിതി തൃത്താല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശ്വവിഖ്യാതനായ ബേപ്പൂർ സുൽത്താൻ അനുസ്മരണവും പുരസ്കാര ജേതാക്കൾക്ക് അനുമോദനവും നടത്തി. പള്ളിപ്പുറം കൊടിക്കുന്ന് നമ്പീശൻ പീടികയിൽ നടന്ന ചടങ്ങ് വി.ടി.ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.

സാംസ്കാര സാഹിതി തൃത്താല നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ രാമദാസ് പരുതൂർ അധ്യക്ഷത വഹിച്ചു.ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് എം.പി. മന്മഥൻ സ്മാരക സംസ്ഥാന പുരസ്കാരം നേടിയ തൃത്താല ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർമാരായ ജിജോ ദാമോദരൻ, കെ.സമീറലി, മദ്യനിരോധന സമിതി പട്ടാമ്പി താലൂക്ക് വൈസ് പ്രസിഡണ്ട് യു.എ.റഷീദ് അസ്ഹരി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ്, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി.ടി.ശംസുദ്ധീൻ, ഷിനോജ് പാടാട്ടുകുന്ന്, സുധീഷ്, മോഹനൻ കറ്റശ്ശേരി എന്നിവർ സംസാരിച്ചു. ലഹരി വിരുദ്ധ പ്രവർത്തനത്തിനുള്ള സംസ്ഥാന മദ്യ വിരുദ്ധ സമിതിയുടെ എം.പി മൻമഥൻ സ്മാരക പുരസ്കാരം നേടിയവരെ ചടങ്ങിൽ വെച്ച് പൊന്നാട അണിയിച്ചു അനുമോദിച്ചു.