കൊട്ടാരക്കര പുലമണില്‍ വാഹനാപകടത്തില്‍ 5 പേര്‍ക്ക് പരിക്ക്. പുനലൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയും അടൂര്‍ ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഓട്ടോയില്‍ സഞ്ചരിച്ച നെടുവത്തൂര്‍ ചാലൂക്കോണം മായാ ഭവനില്‍ മോഹനന് പിള്ള (70), ഭാര്യ ഉഷാകുമാരി(64), മകള്‍ രമ്യ (33) ഒപ്പമുണ്ടായിരുന്ന രാഗിണി, ഓട്ടോ ഡ്രൈവര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ മോഹനന് പിള്ളയെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പ്രവേശിച്ചു. സിഗ്നല്‍ സംവിധാനമില്ലാതെ കടന്നുപോയ വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.
