കൊട്ടാരക്കര : പുലമൺ ഠൗൺ ഉൾപ്പെടുന്ന 5 വാർഡുകൾ കണ്ടയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു. കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ വാർഡ് 2 മുസ്ലിം സ്ട്രീറ്റ്, 4 ചന്തമുക്ക്, 6 പഴയ തെരുവ്, 7 കോളേജ് ജംഗ്ഷ , 8 പുലമൺ ടൌൺ എന്നീ വാർഡുകൾ കണ്ടയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്.
കണ്ടയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുഗതാഗതം അനുവദിക്കില്ല. ഒരാഴ്ചയ്ക്കു ശേഷം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രമേ പ്രത്യേക ഇളവ് നൽകി സർവ്വീസ് നടത്തുവാൻ അനുവദിക്കുകയുള്ളൂവെന്ന് കൊല്ലം റൂറൽ എസ്.പി അറിയിച്ചു.