പട്ടാമ്പി/സംസ്ഥാനത്തെ മികച്ച ലഹരി വിരുദ്ധ പ്രവർത്തനത്തിനു കേരള മദ്യ വിരുദ്ധ സമിതി നൽകുന്ന എൻ പി മന്മഥൻ സ്മാരക പുരസ്കാരം പ്രഖ്യാപിച്ചു. വേറിട്ട പ്രവർത്തനങ്ങളുമായി ശ്രദ്ധേയരായ തൃത്താല ജനമൈത്രി പോലിസ് ബീറ്റ് ഓഫീസർമാർ സമീർ അലി കെ, ഡി ജിജോ മോനും, മദ്യ നിരോധന സമിതി പട്ടാമ്പി താലൂക്ക് വൈസ് പ്രസിഡന്റും സോഷ്യൽ ആക്ടിവിസ്റ്റുമായ യു എ റഷീദ് അസ്ഹരി പാലാത്തറഗേറ്റ് എന്നിവർ ഇത്തവണത്തെ പുരസ്കാരത്തിന് അർഹരായതായി പാലക്കാട് ജില്ലാ മദ്യ വിരുദ്ധ സമിതി കോ- ഓർഡിനേറ്റർ ഹുസൈൻ തട്ടത്താഴത്ത് അറിയിച്ചു.
ആഗസ്റ്റ് 15 നു തിരുവനന്തപുരം പ്രസ്സ് ക്ലബിൽ വെച്ച് നടക്കുന്ന പരിപാടിയിൽ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ പുരസ്കാര സമർപ്പണം നടക്കും.
ജനമൈത്രി പോലീസ് എന്ന നിലക്ക് വിദ്യാർത്ഥികൾക്ക് ഇടയിലും സാധാരണകാർക്ക് ഇടയിലും മാതൃകപരമായ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളാണ് തൃത്താല ജനമൈത്രി പോലിസ് നടത്തിവരുന്നതും മദ്യനിരോധന സമിതിയിലൂടെയും മറ്റു വിവിധ രംഗങ്ങളിലും യു എ റഷീദ് അസ്ഹരി ഒട്ടനവധി ലഹരി വിരുദ്ധ പ്രായോഗിക, വെർച്ചൽ ക്ലാസ്സുകളും ബോധവൽക്കരണങ്ങളും നടത്തുന്നതും അവാർഡിന് അർഹരാക്കി എന്ന് സംസ്ഥാന ജൂറി സമിതി വിലയിരുത്തി
