കടക്കൽ : കടക്കൽ വില്ലേജിൽ വരയറ, പതിമൂന്ന് വയസ്സുകാരി തൂങ്ങി മരണപ്പെട്ട കേസിൽ മൂന്ന് പേർ പിടിയിലായി. മരണപ്പെട്ട കുട്ടിയെ നിരന്തരമായി ലൈംഗികമായി പീഢിപ്പിച്ച് വരികയായിരുന്നവരും കുട്ടിയുടെ ബന്ധുക്കളുമായ കടക്കൽ വില്ലേജിൽ വരയറ ചരുവിള വീട്ടിൽ ശശി മകൻ ഷിജു (31), കടക്കൽ വില്ലേജിൽ വരയറ ചരുവിള വീട്ടിൽ ശശി മകൻ ഷിനു(26 ), കടക്കൽ വില്ലേജിൽ വരയറ ചരുവിള വീട്ടിൽ ശിശുപാലൻ മകൻ ജിത്തു (19 ) എന്നിവരെയാണ് കടക്കൽ പോലീസ് പിടികൂടിയത്. കടക്കൽ പോലീസ് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടി കൂടിയത്.
