പാലക്കാട് : കേന്ദ്ര സർക്കാറിനെതിരെ മുസ്ലീം ലീഗ് ദേശവ്യാപകമായി നടത്തുന്ന ദേശീയ മനുഷ്യാവകാശ പ്രക്ഷോഭത്തിൻ്റെ ഭാഗമായി പട്ടാമ്പി കൊടലൂർ ശാഖ പ്രതിഷേധ സംഗമം നടത്തി. ന്യൂനപക്ഷങ്ങളെയും ദലിതരെയും മനുഷ്യാവകാശ പ്രവർത്തകരെയും കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യുകയും കരിനിയമങ്ങൾ ചുമത്തി ജയിലിലടക്കുകയും ചെയ്യുന്ന കേന്ദ്ര ഗവൺമെന്റിന്റെ ഫാസിസ്റ്റ് സമീപനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദേശവ്യാപക പ്രക്ഷോഭം.
