മുതുതല പഞ്ചായത്ത് ഭരണസമിതിക്കെതിരെ ബി.ജെ.പി പ്രവർത്തകർ പ്രതിഷേധ സമരം നടത്തി. പഞ്ചായത്തിൽ ആരോഗ്യ കേന്ദ്രത്തിനു സ്വന്തമായി കെട്ടിടം അനുവദിക്കുക, യുവജനങ്ങളുടെ ചിരകാല ആവശ്യമായ കളിസ്ഥലം അനുവദിക്കുക,വീടില്ലാത്ത അർഹതപ്പെട്ട കുടുംബങ്ങൾക് വീട് അനുവദിക്കുക, പഞ്ചായത്ത് ക്വാറന്റൈൻ സെന്ററുകൾ ഒരുക്കുക, കോവിഡ് ടെസ്റ്റിന് പോവാൻ ആംബുലൻസ് സംവിധാനം, അല്ലെങ്കിൽ സൗജന്യ യാത്ര സൗകര്യം ഒരുക്കുക,
തൊഴിലുറപ്പ് തൊഴിലാളികളെ ജോലി സമയത്ത് സമര പരിപാടികളിൽ പങ്കെടുപ്പിക്കുന്നതും അവരെ വെച്ചു രാഷ്ട്രീയം കളിക്കുന്നതും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബി.ജെ.പി നടത്തിയ പ്രതിഷേധ സമരം ജില്ലാ ജനറൽ സെക്രട്ടറി കെ.എം.ഹരിദാസ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മുതുതല പഞ്ചായത്ത് പ്രസിഡന്റ് ടി.കൃഷ്ണൻ കുട്ടി അധ്യക്ഷത വഹിച്ചു.