Asian Metro News

റെയിൽവേ പോലീസ് പിടികൂടിയ 1 . 25 കോടി രൂപ കള്ളപ്പണമെന്നു സംശയം.

കൊട്ടാരക്കര : ചെന്നൈ എഗ് മൂർ ട്രെയിനിൽ നിന്ന് റെയിൽവേ പോലീസ് പിടികൂടിയ 1 . 25 കോടി രൂപ കള്ളപ്പണമെന്നു സംശയം. പിടികൂടിയ പണം പുനലൂർ ട്രഷറിയിൽ നിക്ഷേപിച്ചു. ജ്വല്ലറികളിലെ ആവശ്യത്തിനു വേണ്ടിയാണ് കേളത്തിലേക്ക് പണവുമായി എത്തിയത് എന്നാണ് പിടിയിലായവർ പെലീസിന് നൽകിയ മൊഴി. കഴിഞ്ഞ ദിവസം പൊലീസ് മധുരയിലെത്തി ജ്വല്ലറി ഉടമകളുടെ മൊഴി എടുക്കുകയും തുടർന്ന് ഇന്ന് 4 പേരും കൊല്ലത്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആദായ നികുതി വകുപ്പ് നോട്ടീസ് നൽകുകയും ചെയ്തു. പിടിയിലായവരുടെ ഫോണുകളിൽ നിന്നും ചില നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അതിൻ്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തിവരുന്നു.

സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. സലിം, ഇൻ്റലിജൻസ് എ എസ് ഐ മാരായ സി. ജി. രവിചന്ദ്രൻ, സന്തോഷ്, മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടി.