പാലക്കാട് ഓങ്ങല്ലൂർ ചങ്ങണാംകുന്ന് റെഗുലേറ്റർ കം ബ്രിഡ്ജിൽ നടപ്പാതക്ക് 18 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ചു
നിർമ്മാണം പൂർത്തീകരിക്കുന്ന ചങ്ങണാംകുന്ന് തടയണയിൽ നിലവിൽ ഇരുവശത്തുമുള്ള ജനങ്ങൾക്ക് അടിയന്തര പ്രാധാന്യത്തോടെ ആവശ്യമുള്ള ചങ്ങണാംകുന്ന് റെഗുലേറ്ററിലൂടെ ജനങ്ങൾക്ക് വഴി നടക്കുന്നതിന് സൗകര്യമൊരുക്കക എന്ന
ജനങ്ങളുടെ ന്യായമായ ആവശ്യം പരിഗണിച്ച് 18 ലക്ഷം രൂപ കൂടി സർക്കാർ അനുവദിച്ചതായി മുഹമ്മദ് മുഹ്സിൻ എംഎൽഎ അറിയിച്ചു . പ്രവൃത്തി ഉടൻ ആരംഭിക്കും. ഇരുവശങ്ങളിലും റാംപ് അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുകയാണ് ചെയ്യുക. ഇത് കൂടാതെ കൊള്ളിപ്പറമ്പ് പ്രദേശത്തുള്ള ജനങ്ങൾക്ക് തടയണ കഴിഞ്ഞുള്ള ഭാഗത്ത് കുളിക്കടവ് അടക്കമുള്ള സൗകര്യങ്ങൾ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യവും പരിഗണിച്ച് വേണ്ട ഫണ്ട് അനുവദിക്കുന്നതായിരിക്കും. നിർമാണ പുരോഗതി വിലയിരുത്താനും ജനങ്ങളുടെ ആവശ്യം ബന്ധപ്പെട്ട എഞ്ചിനീയർമാരെ നേരിൽ ബോധ്യപ്പെടുത്താനും ഞങ്ങൾ ഇരുവശത്തുമുള്ള എംഎൽഎമാർ പദ്ധതി പ്രദേശത്ത് സന്ദർശനം നടത്തി. എക്സിക്യൂട്ടീവ് എൻജിനീയറും മറ്റു എൻജിനീയർമാരും ഓങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് അടക്കമുള്ള ജനപ്രതിനിധികളും പങ്കെടുത്തു.